കോഴിക്കോട്: ഗാന്ധി സന്ദേശ പ്രചാരണത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലാ സര്‍വ്വോദയമണ്ഡലം വിവിധ ഗ്രന്ഥാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഗാന്ധി ചിത്ര,സാഹിത്യ, സിനിമാ പ്രദര്‍ശനത്തിനു തുടക്കം കുറിച്ചു.ഗാന്ധിജി സന്ദര്‍ശിച്ച സന്മാര്‍ഗദര്‍ശനി വായനശാലയില്‍ നിന്നാണ് തുടക്കം കുറിച്ചത്. ഗാന്ധിജിരക്സാക്ഷിത്വം വരിച്ച ജനുവരി 30 വരെയാണ് പരിപാടി.
പ്രമുഖ കവി പി.പി. ശ്രീധരനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്‍റ് ഇയ്യച്ചേരി പദ്മിനി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റ് ടി.ബാലകൃഷ്ണന്‍,സുധീര്‍ ശേഖര്‍,എം.സുരേഷ് എന്നിവര്‍ സംസാരിച്ചു. പി.ശിവാനന്ദന്‍
സ്വാഗതവും പി.പി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.