ഗവര്‍ണറുടെ പ്രീതിക്ക് പ്രസക്തിയില്ല : എം. വി.ഗോവിന്ദന്‍

Top News

നതിരുവനന്തപുരം:ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ നിലപാടുകള്‍ ആര്‍എസ്എസ് -ബിജെപി സമീപനത്തിന്‍റെ ഭാഗമാണ്. ആ നിലപാടുകള്‍ എങ്ങനെ കേരളത്തില്‍ നടപ്പാക്കാനാകുമെന്ന് നോക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം ആരോപിച്ചു.കേരളം നിര്‍മ്മിച്ച നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരിക്കന്നത് എന്നോര്‍ക്കണം. ഗവര്‍ണറെ ചാന്‍സലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. സര്‍വ്വകലാശാല വിഷയം കൂടി ചേര്‍ത്തുവെച്ചാല്‍ ഗവര്‍ണറുടെ മനസില്‍ എന്തെന്ന് അറിയാം. ഗവര്‍ണര്‍ സര്‍വ്വകലാശാലയില്‍ സ്വീകരിക്കുന്ന നിലപാട് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *