കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന് പിന്നാലെ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍.സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്ക് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായുള്ള നിര്‍ണായക ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുശേഷം ബില്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്യും.ബംഗാളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നതിന് സമാനമായി രാജസ്ഥാനിലും പലതവണ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി സര്‍വകലാശാലാ ഭരണത്തില്‍ ഇടപെടുന്നത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബംഗാളില്‍ ഇതു സംബന്ധിച്ച മാറ്റം വരുത്തിയത്. ഇതിനേത്തുടര്‍ന്നുള്ള തീരുമാനമാണ് രാജസ്ഥാനിലും വരുന്നത്.