ഗവര്‍ണര്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കേണ്ട: മുഖ്യമന്ത്രി

Latest News

മണ്ണാര്‍ക്കാട് :ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല നിര്‍വഹിച്ചാല്‍ മതി,അല്ലാതെ ഇല്ലാത്ത അധികാരങ്ങളൊന്നും എടുത്തുപയോഗിക്കാമെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . സിഐടിയു ജില്ലാ സമ്മേളനത്തിന്‍റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു മുഖ്യമന്ത്രി . മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലെ, ഇറങ്ങിപോകാന്‍ പറഞ്ഞില്ലെ എന്നെല്ലാമാണ് പറയുന്നത്. ആരു പറഞ്ഞുവെെന്നാണ് പറയുന്നത്. ആ പരിപ്പൊന്നും ഇവിടെ വേവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തസോടെ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവരാണ് ഞങ്ങള്‍. മെല്ലെ ഒന്നു തോണ്ടിക്കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏല്‍ക്കില്ല. അധികാരത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാമെന്ന് വിചാരിക്കേണ്ട. വ്യക്തിപരാമായി ഒരുകാര്യവും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അതൊന്നും ഇവിടെ നടക്കില്ല. ഗവര്‍ണര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പിടികിട്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *