കണ്ണൂര് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ്.ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ഗവര്‍ണറുടെ നീക്കമെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു. പ്രമേയത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഒരു സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കുന്നത് അസാധാരണമാണ്.
സിന്‍ഡിക്കേറ്റ് അംഗവും സി.പി.ഐ. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.