കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.പി വി ജിതേഷ് ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
നിയമസഭയുടെ നിയമ നിര്‍മാണങ്ങളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും, ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഏകാധിപത്യപരമാണെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ചില രാഷ്ട്രീയ അജന്‍ഡകളോടു കൂടിയതാണ് ഗവര്‍ണറുടെ നടപടികളെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.