ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ; രാഷ്ട്രപതിക്ക് കത്ത് നല്‍കി

Top News

ചെന്നൈ : ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിഎംകെ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. ടി ആര്‍ ബാലു എംപിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സംഘമാണ് രാഷ്ട്രപതി ഭവനില്‍ എത്തി കത്ത് കൈമാറിയത് ജനകീയ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങളെ തടയണമെന്നും ഡി എം കെ എംപിമാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുക്കുന്ന സാഹചര്യത്തിലാണ് ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തമിഴ്നാട് ഗവര്‍ണറെ തിരിച്ചു വിളിക്കണം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍
രാഷ്ട്രപതിക്ക് കത്ത് നല്‍കിയത് . നിയമമന്ത്രി എസ് റെഗുപതി, എംപി ടി ആര്‍ ബല്ലു എന്നിവര്‍ അടങ്ങിയ ഡിഎംകെ സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ജനകീയ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങളെ തടയണമെന്നും ഡി എം കെ എംപിമാര്‍ ആവശ്യപ്പെട്ടു.21 ബില്ലുകളില്‍ തീരുമാനം എടുക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുകയാണ്. നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപനത്തിലെ ചില സുപ്രധാന ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സര്‍ക്കാര്‍ എഴുതിനല്‍കിയ നയപ്രഖ്യാപന പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് രേഖയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചതോടെയുമാണ് ഗവര്‍ണര്‍ ഇറങ്ങി പോയത്.
തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണറുടെ കോലം കത്തിക്കുകയും ‘ഗോ ബാക്ക് രവി’ എന്നെഴുതിയ ബാനറുകള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു. അതേസമയം, പൊങ്കല്‍ വിരുന്നിന്‍റെ ക്ഷണക്കത്തില്‍ തമിഴക ഗവര്‍ണര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് ഗവര്‍ണറും വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നല്‍കിയിരുന്നു. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റണം എന്ന ഗവര്‍ണറുടെ അഭിപ്രായം വിവാദമായിരുന്നു. ക്ഷണക്കത്തില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ മുദ്രയും രാജ്ഭവന്‍ എന്നും വെച്ചിരുന്നില്ല. എന്നാല്‍ ഗവര്‍ണറെ പിന്തുണച്ചുകൊണ്ട് ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *