കണ്ണൂര്‍ : പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ്. എഫ്.ഐ ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്‍റെ തുടര്‍ച്ചയായാണ് കോലം കത്തിക്കല്‍. പാപ്പാത്തിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയിരുന്നത്.
സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്.എഫ്. ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളേജുകളിലുടനീളം എസ്.എഫ്.ഐ ബാനറുകളുയര്‍ത്തി. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്‍റെ തുടര്‍ച്ചയാണ് കോലം കത്തിക്കല്‍.
കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ എസ്. എഫ്.ഐ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഗവര്‍ണറുടെ റൂട്ട് മാറ്റിയിരുന്നു. പാളയം വഴിയുള്ള സ്ഥിരം വഴിക്ക് പകരം മറ്റൊരു വഴിയിലൂടെയാണ് ഗവര്‍ണര്‍വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തിലേക്കുളള റൂട്ട് തീരുമാനിക്കുന്നത് പൊലീസ് ആണെന്നും തനിക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നുമാണ് ഇതേക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്.