തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടനാ ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കില്ല.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരണാനുമതി നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം.
താത്കാലിക സിന്‍ഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്‍ ഇന്ന്ന അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിന്‍റെ നടപടിക്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അനുമതി ലഭിക്കാതിരുന്നതിനാല്‍ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനായിരുന്നു ബില്‍.
സാധാരണ നിലയില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കേണ്ട ഏത് കാര്യവും ബില്ലായി നിയമസഭയില്‍ വരികയാണെങ്കില്‍ അതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഇതിന്‍റെ ഭാഗമായാണ് ബില്‍ ഗവര്‍ണറുടെ മുന്നിലെത്തിയത്.
പ്രതിപക്ഷത്തെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല സര്‍വകലാശാലയ്ക്ക് സമയബന്ധിതമായി തന്നെ സിന്‍ഡിക്കേറ്റ്, സെനറ്റ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമായിരുന്നു. അതു നടത്താതിരുന്നതും വലിയ വിമര്‍ശനത്തിന് കാരണമായി.