ഗവര്‍ണര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാന്‍ എസ് .എഫ് . ഐ

Top News

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി. ഇന്ന് ജില്ലയിലെ എല്ലാ കാമ്പസുകളിലും ഗവര്‍ണര്‍ക്ക് എതിരെ വിചാരണ സദസ് സംഘടിപ്പിക്കും എന്ന് എസ്എഫ്ഐ അറിയിച്ചു.കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരേ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രതിഷേധം തുടരാന്‍ തീരുമാനിച്ച വിവരം ഭാരവാഹികള്‍ അറിയിച്ചത്.നിലമേല്‍ വച്ച് നടന്ന പ്രതിഷേധത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഹനത്തില്‍ ഇടിച്ചു എന്നത് ഗവര്‍ണറുടെ വ്യാജ പ്രചരണമാണ്. പ്രോട്ടോകോള്‍ മറികടന്നാണ് ഗവര്‍ണര്‍ കാറില്‍നിന്ന് പുറത്ത് ഇറങ്ങിയത്. ജനാധിപത്യ പരമായ പ്രതിഷേധത്തെ അക്രമമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത് എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *