ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രതിഷേധം

Uncategorized

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധം. വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ കരിങ്കൊടി വീശി.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു ഗവര്‍ണര്‍ സംസാരിച്ചു.സംസ്ഥാനത്തിന്‍റെ തലവനായ ഗവര്‍ണര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ അദ്ഭുതമുണ്ടോയെന്നു അദ്ദേഹം ചോദിച്ചു.
മൂന്നു തവണ തന്‍റെ വാഹനത്തിനു നേരെ പ്രതിഷേധമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാറില്‍ അടിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്‍റ് 48 കേസുകളില്‍ പ്രതിയാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സര്‍വകലാശാലകളില്‍ ചെയ്യുന്നത്. സര്‍വകലാശാലകളില്‍ സര്‍ക്കാരിനു രാഷ്ട്രീയമായി ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നതിനാല്‍ എന്തെങ്കിലും ചര്‍ച്ചകള്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *