കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി തൃണമൂല്‍ കോണ്‍ഗ്രസ്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ഇടപെടുന്നതിനും നിശബ്ദ പ്രചാരണം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിനുമാണ് ഗവര്‍ണര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കിയത്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ കൂച്ച് ബെഹാര്‍ പര്യടനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായതിനാല്‍ പര്യടനം അവസാനിപ്പിച്ച് തിരിച്ചുവരാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ഏപ്രില്‍ 19 ആദ്യഘട്ടത്തിലാണ് കൂച്ച് ബെഹാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. ബുധനാഴ്ച വൈകുന്നേരം മുതല്‍ കൂച്ച് ബെഹാറില്‍ നിശബ്ദ പ്രചാരണം ആരംഭിച്ചിരുന്നു.
ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.