കോഴിക്കോട് : ഖാദി പ്രചരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഖാദി വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും ഡി.സി. സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് സര്‍വോദയ സംഘം എംപ്ലോയിസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) മലബാര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.എം.രാജന്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹിമാന്‍, സംഘം പ്രസിഡന്‍റ് എം.പ്രകാശന്‍, സെക്രട്ടറി എന്‍. കൃഷ്ണകുമാരന്‍, അസോസിയേഷന്‍ സെക്രട്ടറി പി.ദിനേശന്‍, എം.കെ അനന്തരാമന്‍, എം.സതീശന്‍, എം.കെ ശ്യാംപ്രസാദ്, എം.പ്രസാദ്, ടി.ഷൈജു സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പി.അപ്പുക്കുട്ടന്‍, വി.സുരേഷ് ബാബു,,എം.ബാലാമണി, വി.ജയപ്രകാശ്, ജി.എം. സിജിത്ത്, കെ. ജെസ്സി,എ.കെ സംഗീത കൃഷ്ണന്‍,എം.സുഷമ,വി. മോഹന്‍ദാസ്, എം.പരമേശ്വരന്‍, പി.വിശ്വന്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി അഡ്വ. എം രാജന്‍( പ്രസിഡന്‍റ്) പി.ദിനേശന്‍ (ജനറല്‍ സെക്രട്ടറി )എം.പ്രകാശന്‍, എം.പ്രസാദ്,എം.കെ അനന്തരാമന്‍, പി.അപ്പുക്കുട്ടന്‍ (വൈസ് പ്രസിഡണ്ടുമാര്‍) എം.കെ ശ്യാംപ്രസാദ്, എം. ബാലാമണി,എ. കെ.സംഗീത കൃഷ്ണന്‍,സി. അഖില്‍രാജ് (സെക്രട്ടറിമാര്‍) ടി.ഷൈജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു