തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ.വി. തോമസിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. എഐസിസിയുടെ അനുമതിയോടെയാണ് തോമസിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ച അദ്ദേഹം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരുന്നു. കെപിസിസിയുടെ നടപടി തോമസിനെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു.തൃക്കാക്കരയില്‍ ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ വേദിയില്‍ കെ. വി. തോമസ് ജോ ജോസഫിനുവേണ്ടി വോട്ട് അഭ്യര്‍ഥിക്കാനെത്തിയതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് തോമസ് വേദിയിലേക്ക് എത്തിയത്.മുഖ്യമന്ത്രി തോമസിനെ സ്വാഗതം ചെയ്യുകയും ഇടത് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയാണ് തോമസ് സംസാരിച്ചതും. പിണറായി ഇന്ത്യ ഭരിക്കാന്‍ കഴിവുള്ള നേതാവെന്നാണ് തോമസ് പറഞ്ഞത
