ക പി എ സി ലളിതയ്ക്ക് ആദരാഞ്ജലി

Kerala

കൊച്ചി: അന്തരിച്ച നടി കെ പി എ സി ലളിതയുടെ സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍.
ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങുകള്‍. മൃതദേഹം രാവിലെ എട്ട് മുതല്‍ പതിനൊന്നര വരെ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംഗീതനാടക അക്കാഡമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
ഇന്നലെ രാത്രി 10. 45നാണ് കെ പി എ സി ലളിത വിടവാങ്ങിയത്. തൃപ്പൂണിത്തുറയിലെ മകന്‍റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.അന്തരിച്ച പ്രമുഖ സംവിധായകന്‍ ഭരതന്‍റെ ഭാര്യയായ ലളിത നിലവില്‍ കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷയാണ്. 1947 മാര്‍ച്ച് പത്തിന് കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ചു. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. രാമപുരത്തെ സ്കൂളില്‍ വച്ച് ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ…’ എന്ന വിപ്ളവഗാനത്തിന് ചുവടുവച്ചായിരുന്നു കലാരംഗത്തേക്ക് വന്നത്.പത്താം വയസില്‍ ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യിലൂടെ നാടകരംഗത്തെത്തി.
കെ പി എ സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ പി എ സി ലളിതയാവുന്നത്. ചുരുങ്ങിയ കാലംകൊണ്ട് നാടകവേദികളില്‍ ശ്രദ്ധനേടി. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ല്‍ കെ എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്‍റെ മകന്‍, വാഴ്വേ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും നിറസാന്നിദ്ധ്യമായി. സഹനായിക വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്.
അറുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടുതവണ നേടി. ഭരതന്‍റെ അമരം, ജയരാജിന്‍റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം,ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി. ടിവി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘കഥ തുടരും’ എന്ന ആത്മകഥ രചിച്ചു. മക്കള്‍: സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി.
ആദരാഞ്ജലിയര്‍പ്പിച്ച്
മുഖ്യമന്ത്രി
തിരുവനന്തപുരം: കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ നടിയായ കെപിഎസി ലളിത ഒരു കാലഘട്ടത്തിന്‍റെയാകെ ചരിത്രത്തിന്‍റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.
സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും മനുഷ്യ മനസ്സുകളില്‍ ഇടം നേടിയ കലാകാരിയാണ് കെപിഎസി ലളിത. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യ

Leave a Reply

Your email address will not be published. Required fields are marked *