തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍. സാമൂഹ്യക്ഷേമ പെന്‍ഷന്റെ ഒരു ഗഡു ഇന്ന് മുതല്‍ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ അനുവദിച്ചു. അഞ്ചു മാസത്തെ പെന്ഷന് കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ് 60 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തും.