അനുവദിച്ചത് ഒരുമാസത്തെ കുടിശ്ശിക
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ക്ഷേമപെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.രണ്ടുമാസത്തെ കുടിശികയില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് അനുവദിച്ചത്.ഡിസംബര്‍, ജനുവരി മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശികയായിട്ടുള്ളത്. വെള്ളിയാഴ്ച മുതല്‍ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്.2000 കോടി വായ്പ ആവശ്യപ്പെട്ടിരുന്നെങ്കിവും ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. 900 കോടി രൂപയാണിത്. 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതമാണ് പ്രതിമാസ ക്ഷേമപെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.