കൊല്ലം:പൊലീസ് സേനയില്‍ ക്രിമിനല്‍, സമൂഹവിരുദ്ധ സ്വഭാവമുള്ളവര്‍ വേണ്ടെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ചില കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. സംസ്ഥാനം വിട്ടുപോകുന്നവരുമുണ്ട്. ഇത്തരക്കാരെ കേരളത്തിനു പുറത്തുപോയി പിടിക്കുന്ന നടപടി വേഗത്തിലാക്കും. മികവുറ്റ കുറ്റാന്വേഷണരീതി നടപ്പാക്കും.രാജ്യത്തിന് മാതൃകയായ ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം. നമ്മുടെ സേന അഭിമാനിക്കാവുന്ന നിലയിലേക്കു മാറി. ഏത് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും സേനയുടെ ഭാഗമാകാവുന്ന നിലയായി. അതിന് അനുസൃതമായി സേനയുടെ രീതിയിലും മാറ്റമുണ്ടായി.പൊലീസിനെ പ്രകോപിപ്പിച്ച് ഇടപെടീക്കാന്‍ ചില സ്ഥലങ്ങളില്‍ ശ്രമം നടന്നു. എന്നാല്‍, അനിതര സാധാരണമായ സംയമനം പൊലീസ് സേന കാണിച്ചു. അത് സമൂഹത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞതുകൊണ്ടും ചിലരുടെ ഗൂഢോദ്ദേശം കൃത്യമായി മനസ്സിലാക്കിയതുകൊണ്ടുമാണ്. മുഖ്യമന്ത്രി പറഞ്ഞു.