ന്യൂഡെല്‍ഹി: ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ മാര്‍ഗനിര്‍ദേശമായി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്‍റ് (ബിപിആര്‍ഡി) ആണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണം കൈമാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ്, അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. പിടിച്ചെടുക്കുന്ന ക്രിപ്റ്റോ കറന്‍സി സൂക്ഷിക്കാന്‍ അന്വേഷണ ഏജെന്‍സികള്‍ സ്വന്തമായി ഓണ്‍ലൈന്‍ അകൗണ്ടുകള്‍ (ക്രിപ്റ്റോ വോലെറ്റ്) സജ്ജമാക്കണം. കുറ്റകൃത്യങ്ങളിലേര്‍പെട്ട ക്രിപ്റ്റോ വോലെറ്റുകളിലെ ഇടപാടുകള്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ വഴി മരവിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.