ക്യാപ്റ്റനായി സഞ്ജുവിന്
ഇന്ന് അരങ്ങേറ്റം

Sports

സഞ്ജുവിന്‍റെ ക്യാപ്ടന്‍സിക്ക് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ നേരിടുന്നുഐ.പി.എല്ലില്‍ നായകനായി മലയാളി താരം സഞ്ജു സാംസണിന്‍റെ അരങ്ങേറ്റമാണിന്ന്. കഴിഞ്ഞ സീസണില്‍ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണില്‍ സഞ്ജുവിനെ ക്യാപ്ടനാക്കിയിരിക്കുന്നത്.കഴിഞ്ഞ സീസണില്‍ ആദ്യ മത്സരങ്ങളില്‍ സഞ്ജു അതിഗംഭീരമായ പ്രകടനമാണ് സഞ്ജു പുറത്തെടുത്തിരുന്നത്. എന്നാല്‍ പിന്നീട് കാലിടറിയതോടെ ടീമും വീണു.പ്ളേ ഓഫ് കടക്കാനാകാതെയാണ് യു.എ.ഇയില്‍ നിന്ന് റോയല്‍സ് മടങ്ങിയത്.ഈ സീസണിലെ താരലേലത്തിലെ ഏറ്റവും വിലയേറിയ താരം ദക്ഷിണാഫ്രിക്കന്‍ ആള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്. 16.25 കോടി രൂപയാണ് മോറിസിനായി മുടക്കിയത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ലേലത്തുകയും ഇതുതന്നെ.ഇംഗ്ളീഷ് ആള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് മറ്റൊരു സൂപ്പര്‍ താരം.ഇന്ത്യന്‍ പര്യടനത്തിലും മികച്ച ഫോമിലായിരുന്നു സ്റ്റോക്സ്.ഡേവിഡ് മില്ലര്‍,ലിവിംഗ്സ്റ്റണ്‍,ജോസ് ബട്ട്ലര്‍,ആന്‍ഡ്രൂ ടൈ,മുസ്താഫിസുര്‍ റഹ്മാന്‍ തുടങ്ങിയ വിദേശ താരങ്ങളും ടീമിലുണ്ട്.യുവ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ശിവം ദുബെ,ബാറ്റ്സ്മാന്‍ യശ്വസി ജയ്സ്വാള്‍,രാഹുല്‍ തെവാത്തിയ,റയാന്‍ പരാഗ്,കുല്‍ദീപ് യാദവ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും സഞ്ജുവിനൊപ്പമുണ്ട്.
മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് റോയല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്ടര്‍.പരിശീലനത്തില്‍ ഒപ്പമുള്ളതും സംഗയാണ്. 2008ലെ ആദ്യ ഐ.പി.എല്ലില്‍ ചാമ്പ്യന്മാക്കിയ ഷേന്‍ വാണ്‍ മെന്‍ററായി ഒപ്പമുണ്ട്.ഇന്ത്യന്‍ താരം കെ.എല്‍ രാഹുലാണ് പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത്. പേരിലെ ഇലവന്‍ കളഞ്ഞാണ് രാഹുലും കൂട്ടരും ഇക്കുറി എത്തുന്നത്.മായാങ്ക് അഗര്‍വാള്‍,നിക്കോളാസ് പുരാന്‍,ഹെന്‍റിക്കസ്,ക്രിസ് യോര്‍ദാന്‍,മുഹമ്മദ് ഷമി,റിലി മെഡിരത്ത്,ഫാബിയന്‍ അല്ലന്‍,ജലജ് സക്സേന തുടങ്ങിയവര്‍ പ്രീതി സിന്‍റയുടെ ടീമിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *