കോവിഡ് വ്യാപനം; ഇന്ത്യയെ കടന്ന്
ബ്രസീല്‍ രണ്ടാം സ്ഥാനത്ത്

Gulf India

ന്യൂഡല്‍ഹി: കോവിഡ് ബാധ നിയന്ത്രണമില്ലാതെ കുതിക്കുന്ന ബ്രസീല്‍ ലോകത്തെ രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യയെ കടന്ന് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 25,317 പേര്‍ പുതുതായി വൈറസ് ബാധിതരായപ്പോള്‍ സമാന കാലയളവില്‍ ബ്രസീലില്‍ രേഖപ്പെടുത്തിയത് 85,663 പേര്‍ക്ക്. കോവിഡ് ബാധിച്ച് മരിച്ചത് 2,216 പേരും.പ്രതിദിന രോഗനിരക്ക് എത്തിയതോടെ ലക്ഷത്തിനരികെ ബ്രസീലില്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. 1,13,63,380 ആണ് രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം. 275,105 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത് യഥാക്രമം 1,13,59,048ഉം 1,58,607ഉമാണ്.പിഒന്ന് എന്ന് വിദഗ്ധര്‍ പേരിട്ട പുതിയ വൈറസ് വകഭേദമാണ് ബ്രസീലില്‍ രോഗബാധയുടെ നിരക്ക് കുത്തനെ കൂട്ടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രസീലില്‍ രൂപമെടുത്ത ഇവയുടെ ഉല്‍പത്തി ആമസോണ്‍ മഴക്കാടുകളിലാകാമെന്ന് ഗവേഷകര്‍ കരുതുന്നു. ബ്രസീലില്‍ രോഗം പിടിവിട്ട് കുതിക്കുമ്ബോഴും പരീക്ഷണഘട്ടം പൂര്‍ത്തിയാകാത്ത മരുന്നുകള്‍ക്ക് പ്രസിഡന്‍റ് ജെയ്ര്‍ ബൊള്‍സനാരോ നിര്‍ബന്ധം കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു.
21 കോടി ജനസംഖ്യയുള്ള രാജ്യത്ത് നാലു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *