ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കരേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്ര യിലുമാണ്. 44.8 ശതമാനം രോഗികളും കേരളത്തില്‍. എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ രോഗബാധ നിരക്ക് കുറയുകയാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി.ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് ദേശീയതലത്തില്‍ 1.82 ശതമാനമാണ്. കേരളത്തില്‍ പക്ഷെ 11.20 ശതമാനവും. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ 45 ശതമാനം പേരും വാക്സിന് സ്വീകരിച്ചു. കൂടുതല്‍ പേര് മധ്യപ്രദേശിലാണ്. കേരളം ഈ പട്ടികയില്‍ ഏഴാമതാണ്. പുതുച്ചേരിയാണ് പിന്നില്‍. വാക്സിന് സ്വീകരിച്ച 8,563 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങളുണ്ടായി. 34 പേരെ ആശുപത്രിയിലാക്കി.
