കോവിഡ് വാക്സിന്‍ 200 കോടി ഡോസ് പിന്നിട്ടു

Top News

ന്യൂഡല്‍ഹി:കൊവിഡ് വാക്സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ചും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി . കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊര്‍ജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചെന്നും 200 കോടി വാക്സിന്‍ ഡോസ് കടക്കാനായതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിനന്ദനങ്ങളെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ വാക്സിനേഷന്‍ അളവിലും വേഗതയിലും സമാനതകളില്ലാത്തതാക്കി മാറ്റുന്നതില്‍ സംഭാവന നല്‍കിയ എല്ലാവരെയും ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *