കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശിവഗിരി തീര്‍ത്ഥാടനം

Top News

തിരുവനന്തപുരം: 89-ാമത് ശിവഗിരി തീര്‍ത്ഥാടനം 2021 ഡിസംബര്‍ 30,31, 2022 ജനുവരി 1 തിയതികളില്‍ നടക്കും. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ 2022 ജനുവരി 5 വരെ തീര്‍ത്ഥാടനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശമായി പാലിക്കും. ആംബുലന്‍സ് ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്‍റെ എല്ലാ സംവിധാനങ്ങളും തീര്‍ത്ഥാടകര്‍ക്കായി സജ്ജമാക്കും.
തീര്‍ത്ഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിച്ച് മാത്രമായിരിക്കും മഠത്തിലേക്കുള്ള പ്രവേശനം. ശിവഗിരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവായാല്‍ ക്വാറന്‍റൈന്‍ അടക്കമുള്ള സൗകര്യങ്ങളും ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരുക്കും. അലോപതിക്ക് പുറമേ ആയൂര്‍വേദം, ഹോമിയോപതി വിഭാഗങ്ങളുടെ 24 മണിക്കൂര്‍ സേവനവും ഇത്തവണ ലഭ്യമാകും.
ശിവഗിരി തീര്‍ത്ഥാടന സ്ഥലത്തേക്കുള്ള പ്രധാന സഞ്ചാരപാതയായ കല്ലമ്ബലം,പാരിപ്പള്ളി,കടയ്ക്കാവൂര്‍ റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വി.ജോയ് എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *