രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ ഇതേകാലയളവില്‍നിന്ന് 20.1 ശതമാനമാണ് വളര്‍ച്ച. വ്യാവസായിക ഉത്പാദനം, കാര്‍ഷികം , നിര്‍മാണം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളര്‍ച്ചയുടെ പാതയിലെത്തിച്ചത് .നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്(എന്‍എസ്ഒ) പുറത്തുവിട്ട കണക്കുപ്രകാരം 202122 സാമ്പത്തിക വര്‍ഷത്തെ ജൂണിലവസാനിച്ച പാദത്തില്‍ 20.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി . മുന്‍വര്‍ഷത്തിലെ ഇതേപാദത്തില്‍ 24.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. കൂടുതല്‍ വളര്‍ച്ച നിര്‍മാണ മേഖലയിലാണ് . 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയാണ് കുതിപ്പില്‍ മുന്നില്‍. വാണിജ്യം,റിയല്‍ എസ്റ്റേറ്റ് , ഹോട്ടല്‍ വ്യവസായം, എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, കോവിഡിന് മുമ്പുള്ള കാലയളവിലേക്ക് തിരിച്ചെത്തിയിട്ടുമില്ല.