കോവിഡ്: താജ്മഹലും ഖുത്ബ് മിനാറും ഉള്‍പ്പെടെ
ചരിത്ര സ്മാരകങ്ങള്‍ അടച്ചിടും

Latest News

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ താജ്മഹല്‍, ഖുത്ബ് മിനാര്‍, ഹുമയൂണിന്‍റെ ശവകുടീരം തുടങ്ങി എല്ലാ ചരിത്ര സ്മാരകങ്ങളും ഒരു മാസം അടഞ്ഞുകിടക്കും.
ഡല്‍ഹിയിലെ ചെങ്കോട്ട ജനുവരി 19 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തുനിന്നും ലഭിച്ച ചത്ത കാക്കളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.രാജ്യത്ത് കോവിഡ് കേസുകളില്‍ പ്രതിദിനം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച രണ്ട് ലക്ഷത്തില്‍പ്പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവിനെ തുടര്‍ന്ന് സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *