കോവിഡ് : ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

Kerala

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയില്‍ വ്യാപിക്കുന്ന കോവിഡിന്‍റെ പുതിയ വകഭേദം ബി എഫ് 7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനകള്‍ കൂട്ടണം. ആള്‍ക്കൂട്ടങ്ങളില്‍ മാസ്ക് ധരിക്കണം.പോസിറ്റീവ് ആകുന്ന രോഗികളില്‍ ജനിതക ശ്രേണികരണം നടത്തുന്നതിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കണം. സംസ്ഥാനങ്ങള്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തണം. ആശുപത്രി സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കണമെന്നുംവാക്സിനുകളുടെ യും മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. പ്രായമായവരും മറ്റും മുന്‍കരുതല്‍ ഡോസ് എടുക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കേണ്ടതിന്‍റെ ആവശ്യകത ഉന്നതല യോഗം വിലയിരുത്തി. അതേസമയം മാസ്ക് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ യോഗം തീരുമാനം എടുത്തില്ല.
ബി എഫ് 7 വകഭേദം ഗുജറാത്തിലും ഒഡീഷ്യയിലും ആണ് സ്ഥിരീകരിച്ചത്. ചൈനയില്‍ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡ് വകഭേദമാണിത്.

Leave a Reply

Your email address will not be published. Required fields are marked *