കോവിഡ് : കേരളത്തിലെ മരണനിരക്ക് റെക്കോര്‍ഡിലേക്ക്

Top News

തിരുവനന്തപുരം: കോവിഡിന്‍റെ വിനാശകരമായ രണ്ടാം തരംഗമുണ്ടായ ഈ വര്‍ഷം, കേരളത്തിലെ എല്ലാ കാരണങ്ങളും കൊണ്ടുള്ള മരണനിരക്ക് റെക്കോര്‍ഡിലെത്താന്‍ സാധ്യത.സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് 2021 ജനുവരി മുതല്‍ ജൂണ്‍ വരെ രേഖപ്പെടുത്തിയത്.
ഈ വര്‍ഷത്തെ ആദ്യ ആറ് മാസം എല്ലാ കാരണങ്ങളും കൊണ്ടുള്ള 1,55,520 മരണമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണിലായിരുന്ന 2020 ലെ കണക്കിനെ (1,15,081 മരണം) അപേക്ഷിച്ച് 35 ശതമാനത്തിന്‍റെ വര്‍ധനവാണിത്. കോവിഡിനു മുന്‍പുള്ള, 2019ലെ ആദ്യ ആറ് മാസത്തെ കണക്കിനെ (1,28,667 മരണങ്ങള്‍) അപേക്ഷിച്ച് 21 ശതമാനം കൂടുതലുമാണിത്.ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരു വര്‍ഷം സംഭവിച്ച മൊത്തം മരണങ്ങളുടെ എണ്ണമാണ് എല്ലാ കാരണങ്ങളാലും ഉള്ള മരണനിരക്ക്.ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത മരണങ്ങളില്‍ കുത്തനെ വര്‍ധനവുണ്ടായതായി സംസ്ഥാനത്തെ ജനനമരണങ്ങളുടെ ചീഫ് രജിസ്ട്രാറില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *