കോവിഡ്: കേന്ദ്ര സംഘം കേരളത്തില്‍

Kerala

തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഡോ. റീജി ജെയിന്‍, ഡോ.വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തലസ്ഥാനത്ത് രാവിലെ എത്തിയത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി ഡോക്ടര്‍മാരുമായി സംസാരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കള്കറുമായും കൂടിക്കാഴ്ച നടത്തും.കോവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകള്‍ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. വ്യാപനം കൂടി നില്‍ക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും.രാജ്യത്ത് തന്നെ കോവിഡ് രോഗികളില്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. സന്ദര്‍ശത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *