കോവിഡ്; ആശങ്കയായി
രാജ്യത്തെ കണക്കുകള്‍

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്കുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,14,38,734 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,34,406 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,741 പേര്‍ക്ക് രോഗമുക്തി ഉണ്ടാകുകയും ചെയ്തു. പുതിയതായി 188 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,59,044 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ 63 ശതമാനവും മഹാരാഷ്ട്രയിലാണ്. രോഗവ്യാപനം തടയാന്‍ മഹാരാഷ്ട്ര കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ്. പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *