ചണ്ഡീഗഡ്: കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയെ മുടക്കാന്‍ ബി.ജെ.പി കോവിഡിനെ ആയുധമാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. യാത്രയുടെ സ്വീകാര്യതയെ ബി.ജെ.പി ഭയക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. അവര്‍ പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ടെന്നും യാത്ര അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ കത്തയച്ചിരിക്കുകയാണ്. മാസ്ക് ധരിക്കുക, കോവിഡ് വ്യാപിക്കുന്നു. ഇതെല്ലാം ഈ യാത്ര നിര്‍ത്താനുള്ള ന്യായങ്ങളാണ്.
രാഹുല്‍ ഗാന്ധി ബീഹാറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു. കോവിഡ് വകഭേദം സ്ഥിരീകരിച്ചസാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഭാരത് ജോഡോ യാത്ര നടത്തണമെന്നും അല്ലെങ്കില്‍ നിര്‍ത്തിവെക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ യാത്രയില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.