കോവാക്സീന്‍ പൂര്‍ണ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

Top News

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പ്രതിരോധ വാക്സീനാണ് കോവാക്സീന്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമന്മാരായ അസ്ട്രാസെനക്ക നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സീന്‍ പാര്‍ശ്വഫലങ്ങളുണ്ടെന്ന് യുകെ ഹൈക്കോടതിയില്‍ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്‍റെ പ്രതികരണം.
സുരക്ഷയ്ക്കു പ്രഥമ പരിഗണന നല്‍കിയാണ് കോവാക്സീന്‍ നിര്‍മ്മിച്ചത്. പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യയില്‍ ട്രയല്‍ നടത്തിയ ഏക വാക്സിന്‍ കോവാക്സിന്‍ ആണ്. ലൈസന്‍സ് പ്രക്രിയയുടെ ഭാഗമായി 27,000ലധികം ലൈസന്‍സ് വിഷയങ്ങളില്‍ കോവാക്സിന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസന്‍സ് ലഭിച്ചത്. വാക്സീന്‍റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. – ഭാരത് ബയോടെക്ക് പറഞ്ഞു. കമ്പനിയുടെ എക്സ് പേജിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *