കോഴിക്കോടും മലപ്പുറത്തും സൂര്യാഘാതമേറ്റ് രണ്ടു മരണം

Top News

കോഴിക്കോട്/മലപ്പുറം : സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി. കോഴിക്കോട്ട് പെയിന്‍റിംഗ് ജോലിക്കിടൈ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് (41) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ബുധനാഴ്ചയാണ് വിജഷേിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ മരണം സംഭവിച്ചു.
മലപ്പുറത്ത് കുഴഞ്ഞുവീണു ചികിത്സയിലിരിക്കെ മരിച്ച 63 വയസ്സുകാരന്‍റെ മരണവും സൂര്യാഘാതമേറ്റതാണെന്നാണ് സംശയം. നിര്‍മാണ തൊഴിലാളിയായ മലപ്പുറം പടിഞ്ഞാറ്റുംമുറി മുഹമ്മദ് ഹനീഫയാണ് ബുധനാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *