കണ്ണൂര്‍: ദേശീയ പാതയില്‍ കോള്‍ഡ് മില്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടാറിംഗ് കഴിഞ്ഞ ദിവസംപുനരാരംഭിച്ചു. മേലെചൊവ്വ മുതല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വരെയുള്ള പ്രവൃത്തിയാണ് പുനരാരംഭിച്ചത്. വെള്ളിയാഴ്ച്ച മുതല്‍ അവസാനഘട്ട മിനുക്കുപണി തുടങ്ങും. മൂന്നുദിവസത്തിനുള്ളില്‍ ഇതും പൂര്‍ത്തിയാകും.
ഭൂഗര്‍ഭ കേബിള്‍ ഇടാനായി കെ.എസ്.ഇ.ബി കുഴിച്ച കുഴികള്‍ നികത്തുന്ന പണി ഇതിനോടകം പൂര്‍ത്തിയായി. നികത്തിയ കുഴികള്‍ക്ക് മേലെയുള്ള ടാറിംഗ് പ്രവൃത്തി ഞായറാഴ്ച്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്.കൊടുവള്ളി മുതല്‍ നടാല്‍ വരെയുള്ള ഭാഗത്തെ അവസാനഘട്ട മിനുക്കു പണിയും നടന്നുവരികയാണ്. ദേശീയപാത നവീകരണത്തിനനുസരിച്ച് കേബിള്‍ കുഴിയടക്കല്‍ പൂര്‍ത്തിയാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചതോടെയാണ് ദേശീയപാത വിഭാഗം ഈ പ്രവൃത്തി ഏറ്റെടുത്തത്. 36 വലിയ കുഴികളാണ് ഉണ്ടായത്. മുഴുവന്‍ പണിയും പൂര്‍ത്തിയാക്കി 11 ന് റോഡ് പൂര്‍ണമായി തുറന്നു കൊടുക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.