കോഴിക്കോട്: നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യത്തിനു കാരണം പ്രണയനൈരാശ്യം മൂലമാണെന്ന് യുവാവിന്റെ മൊഴി.പ്ലസ്ടു വരെ ഇരുവരും ഒരുമിച്ചു പഠിച്ചതാണ്. എന്നാല്‍, അന്നു തൊട്ട് പ്രണയമുണ്ടെന്നാണ് പറയുന്നത്. പിന്നീട് പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെയാണ് പക തുടങ്ങിയത്. ആ പക തീര്‍ക്കുകയായിരുന്നു കൃത്യത്തിലൂടെയെന്ന് റഫ്നാസ് മൊഴിയില്‍ പറഞ്ഞു.
പേരോട് തട്ടില്‍ അലിയുടെ മകളും നാദാപുരം എംഇടി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുമായ നഹീമയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്.
കോളജ് വിട്ട് വരും വഴി കുറ്റ്യാടി മൊകേരി സ്വദേശി റഫ്നാസ് എന്ന 22 കാരന് നഹീമയ വെപ്പരിക്കേല്പ്പിക്കുകയായിരുന്നു. ബൈക്കില്‍ കാത്തിരുന്ന റഫ്നാസും നീഹമയുമായി റോഡില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.വെട്ടുകത്തികൊണ്ടുളള ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.