ന്യൂഡല്‍ഹി : വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിയാന്‍ ആലോചിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി നായകസ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന നായകസ്ഥാനത്തു നിന്ന് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ തന്നെ നീക്കിയ ബിസിസിഐയുടെ നടപടിയില്‍ കോലിക്ക് കടുത്ത അതൃപ്തിയുണ്ട്. ബോര്‍ഡിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും കോലി വിമര്‍ശനമുന്നയിക്കുകയും ചെയ്തു. അപമാനിതനായി നായകസ്ഥാനത്ത് തുടരാന്‍ കോലിക്ക് താല്‍പര്യമില്ല. ടെസ്റ്റ് ക്രിക്കറ്റ് നായകസ്ഥാനം മാത്രമാണ് ഇപ്പോള്‍ കോലിക്ക് ഉള്ളത്. ഇന്ത്യയ്ക്കായി കളിക്കുന്നത് തുടരുമെങ്കിലും നായകസ്ഥാനത്ത് ഇനി തുടരേണ്ടതില്ല എന്ന നിലപാടിലാണ് കോലി. ടെസ്റ്റ് നായകസ്ഥാനം ഒഴിയരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടാലും കോലി തല്‍സ്ഥാനത്ത് തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.