കോഴിക്കോട് കോര്‍പറേഷന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ എ, ബി വിഭാഗങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു.ഇരു വിഭാഗങ്ങളിലുമായി ജനറല്‍, വനിത, എസ്.സി/എസ്.ടി തുടങ്ങിയ വിഭാഗങ്ങളിലായി പത്ത് കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തു. എ വിഭാഗത്തിലെ ജനറല്‍ വിഭാഗത്തില്‍ സ്ഥാനാര്‍ത്ഥികളായ എന്‍.സി മോയിന്‍കുട്ടി, എ ബിജിലാല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ ഫെനിഷ കെ സന്തോഷ്, സി രേഖാ എന്നിവരും എസ്.സി/എസ്.ടി വിഭാഗത്തില്‍ പി.പി നിഖിലും തിരഞ്ഞെടുക്കപ്പെട്ടു.
ബി വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനറല്‍ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികളായ സി കബീര്‍ദാസ്, എ ബൈജു, എ മൂസഹാജി എന്നിവര്‍ വിജയിച്ചു. വനിതാ വിഭാഗത്തില്‍ ടി.സി ഇന്ദുവും, എസ്.സി/എസ്.ടി വിഭാഗത്തില്‍ ഗോകുല്‍ദാസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ടാഗോര്‍ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന എ- വിഭാഗത്തില്‍ 10 മത്സരാര്‍ത്ഥികളും സ്പോര്‍ട്സ് ക്ലബ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ബി-വിഭാഗത്തില്‍ 6 മത്സരാര്‍ഥികളുമാണുണ്ടായിരുന്നത്. രണ്ട് കായികാധ്യാപകര്‍, സ്പോര്‍ട്സ് മികവ് തെളിയിച്ച രണ്ടുപേര്‍, സ്പോര്‍ട്സ് ഉള്‍പ്പെടുന്ന സ്ഥിരം സമിതി അധ്യക്ഷന്‍, എന്നിങ്ങനെ അഞ്ച് പേരെ സര്‍ക്കാരാണ് നാമനിര്‍ദ്ദേശം ചെയ്തത്..