കോര്‍പറേഷന്‍ കത്ത് വിവാദം : കേസ് തള്ളാനാകില്ലെന്ന് ഓംബുഡ്സ്മാന്‍

Top News

തിരുവനന്തപുരം: കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ നടപടി ആവശ്യപ്പെട്ട് മേയര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സുധീര്‍ഷാ പാലോട് തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് നല്‍കിയ കേസില്‍ വാദം കേട്ടു.ഹൈകോടതി കേസ് തള്ളിയ സാഹചര്യത്തില്‍ ഓംബുഡ്സ്മാന് മുന്നിലുള്ള കേസും തള്ളണമെന്ന കോര്‍പറേഷന്‍ സെക്രട്ടറിയുടെ ആവശ്യം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ നിരസിച്ചു. ഹൈക്കോടതി തള്ളിയതുകൊണ്ട് ഓംബുഡ്സ്മാന്‍ കേസ് തള്ളണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈകോടതി തള്ളിയ കേസിന് ഓംബുഡ്സ്മാന്‍ പരിഗണിക്കുന്ന കേസുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ആനാവൂര്‍ നാഗപ്പനെ പ്രതിചേര്‍ക്കണമെന്നും പരാതിക്കാരന്‍ വാദിച്ചു. കത്തിന്‍റെ ഉറവിടം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും അതിനുശേഷം പരിഗണിക്കാമെന്നും ഓംബുഡ്സ്മാന്‍ പറഞ്ഞു. കേസ് ഫെബ്രുവരി 22ന് വിചാരണക്കായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *