ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒമ്ബത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബോംബ് സ്ഫോടനത്തിന്‍റെ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളിയായിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. സത്യമംഗലം കാടുകളിലെ അസനൂര്‍, കഡംബൂര്‍ മേഖലയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എന്‍.ഐ.എ പറയുന്നു.
മുമ്പ് അറസ്റ്റിലായ ഉമര്‍ ഫാറൂഖാണ് യോഗത്തിന് നേതൃത്വം നല്‍കിയയത്. ജമീഷ മുബീന്‍, മുഹമ്മദ് അസറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവരും ഇതില്‍ പങ്കാളിയായി. ഒക്ടോബര്‍ 23ന് പുലര്‍ച്ചെ എല്‍.പി.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് കോയമ്പത്തൂരില്‍ സ്ഫോടനം ഉണ്ടായത്.