ബ്രസീലിയ: കോപ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ അര്‍ജന്‍റീന ബ്രസീല്‍ സ്വപ്ന ഫൈനല്‍. രണ്ടാം സെമിഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റിയില്‍ 32ന് തോല്‍പിച്ചാണ് അര്‍ജന്‍റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. മുഴുവന്‍ സമയത്ത് 1 – 1 ആയിരുന്നു സ്കോര്‍.
ആദ്യ പകുതിയുടെ ഏഴാം മിനിറ്റില്‍ നായകന്‍ ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ ലോതാറോ മാര്‍ട്ടിനസാണ് അര്‍ജന്‍റീനക്കായി വലകുലുക്കിയത്. ലോ സെല്‍സോ ബോക്സിലേക്ക് നല്‍കിയ ത്രൂപാസ് എതിര്‍ ടീം ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് മെസ്സി മാര്‍ട്ടിനസിന് നല്‍കുകയായിരുന്നു.
ആദ്യ പകുതിയില്‍ അര്‍ജന്‍റീന ഒരു ഗോളിന് മുന്നിലായിരുന്നു.
ശേഷം 61ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെയാണ് കൊളംബിയ ഒപ്പമെത്തിയത്. എഡ്വിന്‍ കാര്‍ഡോണയാണ് ഗോളിന് ചരട് വലിച്ചത്. പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ നേരത്തെ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയിരുന്നു.