കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Latest News

അമൃത്സര്‍ : പഞ്ചാബിലെ കോണ്‍ഗ്രസിന്‍റെ എക്കാലത്തേയും മികച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരത്തിന് കാത്തിരിക്കുകയാണെന്നും അമരീന്ദര്‍ സിംഗ് വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഹകരിക്കും. അവരുമായി സീറ്റ് വിഭജനം നടത്താന്‍ തയ്യാറാണ്. നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസമുണ്ട്. 117 സീറ്റിലും തന്‍റെ പാര്‍ട്ടി മത്സരിക്കും. നിരവധി കോണ്‍ഗ്രസുകാര്‍ തന്‍റെ പാര്‍ട്ടിയിലെത്തും. തിരഞ്ഞെടുപ്പില്‍ വിജയിച്ച് തന്‍റെ പാര്‍ട്ടി സര്‍ക്കാറുണ്ടാക്കും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും എതിരായി താന്‍ ഉണ്ടാകുമെന്നും അമരീന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *