കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ഗാന്ധി. തന്‍റെ നിലപാട് കോണ്‍ഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കാന്‍ താല്‍പ്പര്യമില്ല. ഭാരത് ജോഡോ യാത്രക്കിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണ്.ഇന്ത്യയുടെ ആദര്‍ശത്തിന്‍റെ പ്രതിരൂപമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായാലും അതു ഉള്‍കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ഏതുതരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം
ചില ഇടതുമുന്നണി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകള്‍ നേര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു.പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഇടത് സര്‍ക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്.എന്‍റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്.കേരളത്തിലെ കാര്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി