പാലക്കാട്: കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ നേരിയ സംഘര്‍ഷം.വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. രമ്യാ ഹരിദാസ് എംപിയും സമരത്തില്‍ പങ്കെടുത്തു.ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു കോണ്‍ഗ്രസിന്‍റെ സമരം.കണ്ണൂരില്‍ ജനങ്ങളുടെ യാത്ര പൂര്‍ണമായി തടസപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. സമരക്കാരെ നീക്കാന്‍ പൊലീസ് ശ്രമിക്കുന്നു. അതേസമയം പാലക്കാട്ടെ സംഘര്‍ഷം സ്വാഭാവികമാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാക്കുന്നത് സമരം സംഘടിപ്പിച്ചവരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ പ്രശ്നം സൃഷ്ടിച്ചത് നടന്‍ ജോജു ജോര്‍ജാണെന്നും സുധാകരന്‍ പ്രതികരിച്ചു. അതിനിടെ ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് എം വിന്‍സന്‍റ് എം എല്‍ എ ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിലാണ് നിയമസഭയിലെത്തിയത്.