തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ സിറ്റിംഗ് എംപിമാര്‍ സ്ഥാനാര്‍ത്ഥികളാകട്ടെ എന്ന് സ്ക്രീനിംഗ് കമ്മറ്റി പട്ടിക. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.സുധാകരനും മല്‍സരിക്കട്ടെയെന്നാണ് തീരുമാനം. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടികയാണ് നല്‍കിയത്. സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.വയനാട്ടില്‍ സി.പി ഐക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്. വയനാട്, കണ്ണൂര്‍, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്.വയനാട്ടില്‍ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ സി.പി.ഐക്കെതിരെ രാഹുല്‍ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം ആലോചിച്ചാവും. രാഹുല്‍ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.
കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കുന്നു ണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്നു. മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. കെ.സി. വേണുഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ മറ്റ് പേരുകള്‍ ചര്‍ച്ചയ്ക്കില്ല.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിയോഗത്തില്‍ അറിയിച്ചതായി സൂചനയുണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സുധാകരന്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയത്.