ചെന്നൈ: കോണ്‍ഗ്രസിന് ദേശീയതലത്തില്‍ പ്രസക്തിയോ പ്രാധാന്യമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ തങ്ങളുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനാകും. പാര്‍ട്ടി പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ വേണ്ടത് ട്രാക്കിലേക്ക് മടങ്ങുകയാണ്.
സഹോദരനെന്ന് സ്നേഹപൂര്‍വം വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിയെയും സ്റ്റാലിന്‍ പ്രശംസിച്ചു. ബി.ജെ.പിയുടെ സങ്കുചിത രാഷ്ട്രീയത്തിന് രാഹുല്‍ ആദര്‍ശത്തിന്‍റെ മറുമരുന്നാണെന്ന് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കാനും ബി.ജെ.പിക്കെതിരെ പോരാടാനും ദേശീയ സഖ്യം രൂപവത്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.