കോട്ടയം: സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം രൂക്ഷമായതിന് പിന്നാലെ കോട്ടയത്ത് വാക്സിന് വിതരണ കേന്ദ്രത്തില്‍ ഇന്നും സംഘര്‍ഷം. കോട്ടയം ബേക്കര്‍ സ്കൂളില്‍ ടോക്കണ്‍ വാങ്ങാന്‍ എത്തിയവരും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്.മൂന്നുവരി ഒരുക്കിയാണ് വാക്സിന് നല്കാന് ജില്ലാ അധികൃതര്‍ തീരുമാനിച്ചത്. ഇതുപ്രകാരം രാവിലെ ടോക്കണ്‍ വിതരണം ആരംഭിച്ചതോടെയാണ് പരാതികള്‍ ഉയര്‍ന്നത്. വരിയില്‍ നില്ക്കാത്തവര്ക്കാണ് ടോക്കണ്‍ നല്‍കിയതെന്നാണ് വരിയില്‍ നിന്നവര്‍ പരാതിപ്പെട്ടത്.ഇതോടെ ടോക്കണ്‍ വാങ്ങാന്‍ എത്തിയവരും പൊലീസുകാരുമായും വാക്കേറ്റം ഉണ്ടായത്. ടോക്കണ്‍ വാങ്ങാന്‍ ആളുകള്‍ തിക്കി തിരക്കിയതോടെയാണ് വിതരണം അലങ്കോലമായത്. ടോക്കണ്‍ വാങ്ങാന്‍ ആളുകള്‍ തിക്കി തിരക്കിയതോടെയാണ് വിതരണം അലങ്കോലമായത്. ടോക്കണ്‍ നല്‍കിയെങ്കിലും സാമൂഹിക അകലം പാലിക്കാന്‍ പോലും കഴിയാത്തത്ര തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസവും വാക്സിന് വിതരണ കേന്ദ്രത്തില്‍ വലിയ ജനത്തിരക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസെത്തി ടോക്കണ്‍ നല്കി ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചത്.