മലപ്പുറം: കോട്ടക്കല്‍ നഗരസഭാഭരണം തിരിച്ചുപിടിച്ച് മുസ്ലീം ലീഗ്. ഏഴിനെതിരെ ഇരുപത് വേട്ടുകള്‍ക്ക് മുസ്ലിം ലീഗിലെ ഡോ. ഹനീഷ നഗരസഭ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഇടതുപക്ഷ സ്വതന്ത്രന്‍റെ പിന്തുണയും ഹഷീനയ്ക്ക് ലഭിച്ചു. ഒരു എല്‍.ഡി.എഫ് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുസ്ലിം ലീഗിലെ വിമത നീക്കങ്ങള്‍ക്ക് പരിഹാരമായതോടെ ഇടതുപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്സണ്‍ മുഹ്സിന പൂവന്‍മഠത്തിലും വൈസ് ചെയര്‍മാന്‍ പി.പി.ഉമ്മറും രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.