കോടതി പരിഗണനയിലുള്ള വിഷയത്തില്‍ മാധ്യമങ്ങള്‍ ഇടപെടരുത്; ഹൈക്കോടതി

Kerala

വി സി നിയമന വിഷയം

കണ്ണൂര്‍ സര്‍വ്വകലാശാല വി സി യുടെ പുനര്‍ നിയമന വിഷയത്തില്‍ മാധ്യമ ഇടപെടലിനെതിരെ ഹൈക്കോടതി.കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാധ്യമങ്ങള്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ ചൂണ്ടിക്കാട്ടി. പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.കണ്ണുര്‍ യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ. പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് അമിത് റാവല്‍ പരിഗണിച്ചത്.വി സിയുടെ പുനര്‍ നിയമനം യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കും യുജിസി മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലന്നും പൊതു താല്പര്യ ഹര്‍ജിയായാണ് പരിഗണിക്കേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.പുതിയ നിയമനമല്ല, പുനര്‍ നിയമനമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *