ന്യൂയോര്‍ക്ക് : കോടതിയലക്ഷ്യ കേസില്‍ മുന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് പിഴശിക്ഷ.
അന്വേഷണവുമായി സഹകരിക്കുന്നതു വരെ പ്രതിദിനം 10,000 ഡോളര്‍ പിഴ നല്‍കാന്‍ ഫെഡറല്‍ ജഡ്ജി ആര്‍തര്‍ എന്‍ഡോറന്‍ ഉത്തരവിട്ടു.ബിസിനസ് സംബന്ധമായ രേഖകള്‍ ട്രംപിനോട് ഹാജരാക്കാന്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടിരുന്നു.
ഈ രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.
മൂന്ന് പേജുള്ള വിധിന്യായത്തില്‍, ട്രംപ് കോടതി ഉത്തരവ് ലംഘിച്ചത് മനപ്പൂര്‍വ്വമാണെന്നും, ഇതിനാല്‍ ശിക്ഷ അനുഭവിക്കണമെന്നും പരാമര്‍ശിച്ചിട്ടുണ്ട്.ആസ്തി മൂല്യം പെരുപ്പിച്ചു കാണിച്ച് ട്രംപ് ഓര്‍ഗനൈസേഷന്‍ അനധികൃതമായി വായ്പകളും നികുതിയിളവുകളും നേടിയെടുത്തിരുന്നു.
ഇതേതുടര്‍ന്ന് സ്റ്റേറ്റ് അറ്റോര്‍ണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യക്കേസ് ചുമത്തിയിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ട്രംപിന് ജയിലില്‍ പോകേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജയിംസ് ആണ് ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.