കോഴിക്കോട്: ഇ-കോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് കോടതികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യമായ പരിശീലനം നല്‍കണമെന്നും കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.സി.ജെ.എസ്.ഒ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കുടുംബ കോടതി ജഡ്ജി പി.പി.പ്രിയ ചന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഇ.ടി.ലതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അഡ്വ.പത്മനാഭന്‍ വി.മേനോന്‍, എച്ച്.വി. ദയാനന്ദ,കെ.സുരേന്ദ്രന്‍, സെക്രട്ടറി പി.എം അനീഷ്, വൈസ് പ്രസിഡന്‍റ് എസ്.കെ.റൂബിന, അഡ്വക്കറ്റ്സ് ക്ലാര്‍ക്ക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ. സുരാജ് എന്നിവര്‍ സംസാരിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം.പി. ഷൈജല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ഗവാസ് മുഖ്യാതിഥിയായി.വൈസ് പ്രസിഡന്‍റ് പി.വിനോദ് അധ്യക്ഷത വഹിച്ചു. പി.സി.വിനോദ്, ഒ.സുധീര്‍, കെ.എം. നജ് ബീര്‍, പി.ഷൈമി , അജേഷ്.എസ്.പിള്ള എന്നിവര്‍ സംസാരിച്ചു.
